പൂനൂര്‍ : മാര്‍ച്ച് 11 ന് ശനിയാഴ്ച നടക്കുന്ന മങ്ങാട് എ യു പി സ്കൂള്‍ 80 -ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ സപ്ലിമെന്‍റ് ചലനം ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഖൈറുന്നിസ റഹീം സ്കൂള്‍ ലീഡര്‍ ആയിശ ഹന്നക്ക് നല്‍കി പ്രകാശനം ചെയ്തു .
ചടങ്ങില്‍ പി. ടി.എ. പ്രസിഡന്‍റ് നൗഫല്‍ മങ്ങാട് അധ്യക്ഷനായി . എ.കെ. ഗ്രിജീഷ് മാസ്റ്റര്‍ , ടി. എം. നഫീസ ടീച്ചര്‍ , ടി. അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഹെഡ്മിസ്ട്രസ് കെ. എന്‍. ജമീല ടീച്ചര്‍ സ്വാഗതവും,കെ.ഉമ്മര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു
Tags:
EDUCATION