Trending

ഡിസബിലിറ്റി അസ്സസ്മെന്റ് ക്യാമ്പ് സംഘടിപ്പിച്ചു.

കുട്ടികളിലെ വളർച്ചാ പ്രശ്‌നങ്ങൾ നേരത്തെ തിരിച്ചറിയാനും ആവശ്യമായ ചികിത്സ നൽകാനുമായി ഹെൽത്ത് കെയർ ഫൗണ്ടേഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (NIPMR) റീഹാബ് എക്സ്പ്രസ്സ് പ്രൊജക്റ്റുമായി ചേർന്ന്  കൈതപൊയിൽ ലിസ്സാ കോളേജ് സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ ഡിസബിലിറ്റി അസ്സസ്മെന്റ് ക്യാമ്പ് സംഘടിപ്പിച്ചു.

പുതുപ്പാടി, കോടഞ്ചേരി ഗ്രാമ പഞ്ചായത്തുകളിലെ 6 മാസം മുതൽ 18 വയസ്സ് വരെ പ്രായമുള്ള വളർച്ചാ പ്രശ്നങ്ങൾ അനുഭവിക്കുന്ന നേരത്തെ രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്കായാണ് ലിസ്സാ കോളേജിൽ വെച്ച് ക്യാമ്പ് സംഘടിപ്പിച്ചത്. ലിസ്സാ കോളേജ് കോളേജ് പ്രിൻസിപ്പാൾ ഡോ. ബെന്നി ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ് ഫൈനലിസ്റ്റ് ആസിം വെളിമണ്ണ ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ റവ. ഫാ. നിജു തലച്ചിറ, ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ. എ ഷമീർ ബാവ, പ്രൊജക്റ്റ് കോഡിനേറ്റർ മുഹമ്മദ് നവാസ് ഐ. പി, കാരുണ്യതീരം റിഹാബ് ഹെഡ് മുഹമ്മദ് ഫാസിൽ, NIPMR റിഹാബ് എക്സ്പ്രസ് പ്രോജക്ട് കോഡിനേറ്റർ സിജോ എ. സ്  എന്നിവർ സംസാരിച്ചു.

രാവിലെ 10  മുതൽ വൈകുന്നേരം 4 വരെ നടന്ന ക്യാമ്പിൽ ക്യാമ്പിൽ 32 കുട്ടികളെ പരിശോധിച്ചു നിർദ്ദേശങ്ങൾ നൽകി. കോഴിക്കോട് ജില്ലയിലെ വ്യത്യസ്ത ഇടങ്ങളിലായി വരും ദിവസങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നതായി എന്ന് സംഘാടകർ അറിയിച്ചു.
Previous Post Next Post
3/TECH/col-right