പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കിണറിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു.ഇയ്യാട് കുണ്ടായി മീത്തോറച്ചാലിൽ അൽഅമീൻ(22) ആണ് മരണപ്പെട്ടത്.
പന്നിക്കോട്ടൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെ അടുത്തുള്ള പൂളയുള്ളതിൽ മുഹമ്മദിന്റെ വീട്ടിലെ കിണറിൽ പുരുഷന്റേ മൃതദേഹം ഇന്ന് രാവിലെ യോടെയാണ് കണ്ടെത്തിയത്.
വെള്ളത്തിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹം ശ്രദ്ധയിൽ പെട്ടത്.
നരിക്കുനി ഫയർഫോഴ്സിന്റെയും,
കൊടുവള്ളി പോലീസിന്റെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ബോഡി പുറത്തെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.മൃതദേഹത്തിന്ന് ഏകദേശം 1-2 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.വൻ ജനാവലിയാണ് സംഭവ സ്ഥലത്തു തടിച്ചു കൂടിയിരികുന്നത്.
അതേ സമയം വധശ്രമക്കേസിലെ പ്രതിയാണ് അൽ അമീൻ. ഞായറാഴ്ച ഇയാൾ സുഹൃത്തുക്കൾക്കൊപ്പം പന്നിക്കോട്ടൂർ എത്തിയതായിരുന്നു. അവിടെയുള്ള സുഹൃത്തിൻറെ വീട്ടിൽ ആണ് അൽ അമീൻ എത്തിയത്. പോലീസ് വരുന്നത് അറിഞ്ഞ് ഓടിയതാകാം എന്നാണ് സംശയം. ആൾമറ ഇല്ലാത്ത കിണറ്റിൽ ആണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു.
0 Comments