Latest

6/recent/ticker-posts

Header Ads Widget

സ്കൂൾ വാർഷികാഘോഷവും,യാത്രയയപ്പും

എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂൾ 123 ആം വാർഷികാഘോഷവും, സർവീസിൽ നിന്നും വിരമിക്കുന്ന E.P. ജാനു, K.അബ്ദുറഹിമാൻ, N.അഷ്റഫ് എന്നിവർക്ക് യാത്രയയപ്പും നൽകി.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.നസ്റി ഉദ്ഘാടനവും, ഉപഹാര സമർപ്പണവും നടത്തി. 
PTA പ്രസിഡണ്ട് റജ് ന കുറുക്കാം പൊയിൽ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൽ,വാർഡ് മെമ്പർ റസീന പൂക്കോട്,കൊടുവള്ളി BPC വി.എം. മെഹറലി,SMC ചെയർമാൻ വിനോദ് എളേറ്റിൽ, MPTA പ്രസിഡണ്ട് പ്രജിത മദനൻ, മുൻ ഹെഡ്മാസ്റ്റർമാരായ PT മൊയ്തീൻ കുട്ടി,P.P. സ്കറിയ, M. അബ്ദുൽ ഷുക്കൂർ, ഹെഡ്മാസ്റ്റർ M.V. അനിൽ കുമാർ, N.P. മുഹമ്മദ്,
M.T.അബ്ദുൽ സലീം എന്നിവർ സംസാരിച്ചു.

Post a Comment

0 Comments