Trending

പരപ്പൻപൊയിൽ - പുന്നശ്ശേരി - കാരക്കുന്നത്ത് റോഡ് നവീകരണം;സാങ്കേതിക അനുമതി ഉടൻ ലഭ്യമാക്കും: ഡോ.എം.കെ.മുനീർഎം.എൽ.എ.

കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തിലെ പരപ്പൻ പൊയിൽ നിന്നും ആരംഭിച്ചിച്ച് എലത്തൂർ നിയോജക മണ്ഡലത്തിലെ കാരക്കുന്നത്ത് അവസാനിക്കുന്ന പരപ്പൻ പൊയിൽ -പുന്നശ്ശേരി - കാരക്കുന്നത്ത് റോഡ് നവീകരണത്തിന് കിഫ്ബി വഴി അനുവദിച്ച ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തിയുടെ സാങ്കേതികാനുമതി ഉടൻ ലഭ്യമാകുമെന്ന് ഡോ.എം.കെ.മുനീർ എം.എൽ.എ അറിയിച്ചു.

സാങ്കേതിക അനുമതി ലഭിക്കുന്നതിന് സമർപ്പിച്ച മേൽ പ്രവൃത്തിക്ക് ആവശ്യമായ ഭൂമി കൂടി ലഭ്യമാക്കി സമർപ്പിക്കുന്നതിന് കാലതാമസം നേരിട്ടത് പ്രവൃത്തി ആരംഭിക്കുന്നതിന്  തടസ്സമായത്. 

കൊടുവള്ളി മുനിസിപ്പാലിറ്റി, താമരശ്ശേരി, കിഴക്കോത്ത്, നരിക്കുനി, കാക്കൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിലുടെ കടന്ന് പോവുന്ന റോഡിൻ്റെ നവീകരണത്തിന് ഏകദേശം 500ഓളം സ്ഥലമുടകളിൽ നിന്നും സൗജന്യമായി സ്ഥലം വിട്ടു കിട്ടേണ്ടതുണ്ടായിരുന്നു. 
 പ്രദേശത്തെ ജനപ്രതിനിധികളുടേയും, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുേടേയും, റോഡ് വികസനത്തിനായി രൂപീകരിച്ചിരുന്ന സപ്പോർട്ടിംഗ് കമ്മിറ്റിയുടേയും, ക്ലസ്റ്റർ സമിതികളുടേയും, സന്നദ്ധ സംഘടനകളുടേയും, നാട്ടുകാരുടേയും അശ്രാന്തഫലമായി  സ്ഥല ലഭ്യതയിൽ വൻ പുരോഗതി കൈവരിച്ചിട്ടുണ്ട്. സൗജന്യമായി സ്ഥലം വിട്ടു നൽകിയ സ്ഥലമുടമകളോട് കൃതജ്ഞത അറിയിക്കുകയാണ്.

കൊടുവള്ളി മണ്ഡലത്തിലെ 3 പഞ്ചായത്തുകളിൽ നിന്നും കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ നിന്നും ലഭിക്കേണ്ടിയിരുന്ന ഭുമി സംബന്ധിച്ച്,  വിശകലനം നടത്തിയതിൽ 85%   ഭൂവുടമകൾ ഭൂമിവിട്ടു നൽകുന്നതിന്
ഒപ്പ് വെച്ച റീലിഗ്വിഷ്മെൻ്റ് ഫോറം സമർപ്പിച്ചിട്ടുണ്ട് എന്ന് കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

 കാക്കൂർ പഞ്ചായത്ത് പരിധിയിൽ നിന്നും ലഭിച്ച ഭൂമി സംബന്ധിച്ച രണ്ട് ദിവസത്തിനകം വിശകലനം നടത്തി ഉദ്യോഗസ്ഥർ  ഒരാഴ്ചക്കകം ഭൂമി ലഭ്യത സംബന്ധിച്ച വിവരം (ലാൻഡ് അവയിലബിലിറ്റി) പ്രൊജക്ട് ഡയറക്ടർക്ക് ഒദ്യോഗികമായി കൈമാറുന്നതോടെ സാങ്കേതികാനുമതി ലഭ്യമാക്കുന്നതിന് കെ.ആർ.എഫ്.ബി നടപടി സ്വീകരിക്കും.

 അതോടൊപ്പം യൂട്ടിലിറ്റി ഷിഫ്റ്റിംഗ് സംബന്ധിച്ച് കെ.എസ്.ഇ.ബി അടക്കമുള്ള സ്ഥാപനങ്ങളിൽ നിന്നും എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

മാർച്ച് മാസം തന്നെ ടെക്നിക്കൽ സാങ്ഷൻ (സാങ്കേതികാനുമതി) ലഭ്യമാക്കാൻ സാധിക്കുന്ന തരത്തിൽ പരിശ്രമിക്കുമെന്ന് ഡോ.എം.കെ.മുനീർ എം.എൽ.എ അറിയിച്ചു.
Previous Post Next Post
3/TECH/col-right