മുക്കം:വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയും നിരന്തരം സമര പോരാട്ടം നയിക്കുകയും തന്റെ പുരുഷാആയുസ്സ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് വേണ്ടി സമർപ്പിക്കുകയും ചെയ്ത അത്യപൂർവ വ്യക്തിത്തത്തിന് ഉടമയയായിരുന്നു ടി .നസ്റുദ്ദീൻ എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് പറഞ്ഞു.മുക്കത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമവിരുദ്ധമായി കടകളിൽ കയറിയുള്ള ഉദ്യോഗസ്ഥന്മാരുടെ പരിശോധനകൾക്ക് കടിഞ്ഞാണിട്ടത് അദ്ദേഹത്തിൻറെ ധീരമായ നിലപാട് മൂലമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി തുടക്കം കുറിച്ച കാരുണ്യ നിധി ഓഫീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.യൂണിറ്റ് പ്രസിഡണ്ട് പി.അലി അക്ബർ അധ്യക്ഷത വഹിച്ചു നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.ടി.ബാബു നിർവ്വഹിച്ചു.
നഗരസഭയിലെ അംഗനവാടി വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യ കിറ്റ് അദ്ദേഹം ഏറ്റുവാങ്ങി.ഗ്രേസ് പാലിയേറ്റിവ് കറുത്തപറമ്പിൽ നിർമ്മിക്കുന്ന ഗ്രേസ് പാർക്കിലേക്ക് അരലക്ഷം രൂപ ചെയർമാൻ ശരീഫുദ്ധീ മാസ്റ്റർക്ക് കൈമാറി .ബ്രാൻഡ് മുക്കം വ്യാപാര മേളയുടെ സമ്മാന വിതരണവും ,ഉപഹാര സമർപ്പണവും മുക്കം എസ്. കെ. പാർക്കിൽ വെച്ച് വിതരണം ചെയ്തു.
യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് സലിം രാമനാട്ടുകര അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ചന്ദ്രൻ കപ്പിയേടത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക ,മണ്ഡലം പ്രസിഡണ്ട് പ്രേമൻ മണാശ്ശേരി പി.പി. അബ്ദുൽ മജീദ് ,പി .ജെ.ജോസഫ് .ജിൽസ് പെരിഞ്ചീരി,ടി.പി.സി.മുഹമ്മദ് ഹാജി വി പി .അനീസ്, ഡിറ്റോ തോമസ് തുടങ്ങിയവർ സംസാരിച്ചു. ചാലിയാർ അബ്ദു ,ടി.പി.സാദിക്ക് ,എം.ടി അസ്ലം, ഹാരിസ് ബാബു, കെ.
സി.അഷ്റഫ് ഷിംജി വാരിയംകണ്ടി , എം. കെ .ഫൈസൽ .പി.എ.ഫൈസൽ , കെ.സി.നൂറുദ്ദീൻ ,നിസാർ ,ഷമീർ ,റൈഹാന നാസർ ,സാജിത തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KOZHIKODE