Trending

എസ് വൈ എസ് പൂനൂർ സോൺ യൂത്ത് പാർലമെൻറ് ഇന്ന്.

പൂനൂർ:എസ് വൈ എസ് 
പൂനൂർ സോൺ യൂത്ത് പാർലമെൻറ് ഇന്ന് പന്നൂരിൽ നടക്കും.' സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം ' എന്ന ശീർഷകത്തിൽ  പന്നൂരിലാണ് യൂത്ത് പാർലമെൻറ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം നിർവഹിക്കും. ഒ ടി ഷഫീക് സഖാഫി അധ്യക്ഷത വഹിക്കും.കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ  പതാക ഉയർത്തും.

സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ, സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ, സി അബ്ദുല്ലത്തീഫ് ഫൈസി  സംബന്ധിക്കും. വിവിധ സെഷനുകളിൽ  സയ്യിദ് മുഹമ്മദ് തുറാബ്  സഖാഫി,
ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി, റഹ്മത്തുള്ള സഖാഫി എളമരം, സാദിഖ് മാസ്റ്റർ വെളിമുക്ക്, അബ്ദുൽ റഷീദ് സഖാഫി കുറ്റ്യാടി, അഡ്വ. കെ എം സച്ചിൻ ദേവ് എംഎൽഎ, പി വി അഹമ്മദ് കബീർ എളേറ്റിൽ, മുഹമ്മദലി കിനാലൂർ, ഡോ. അബൂബക്കർ നിസാമി, മുഹമ്മദ് യൂസുഫ് പി , അമീർ ഹസ്സൻ ഓസ്ട്രേലിയ, സി പി ഷെഫീഖ് ബുഖാരി, ഡോ. സി പി ഷാഹുൽഹമീദ്,
ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, പി കെ അബ്ദുൽ നാസർ സഖാഫി,
 അബ്ദുൽ മജീദ് പൂത്തൊടി, ഷംസുദ്ദീൻ രാമല്ലൂർ, ഷഫീഖ് കാന്തപുരം, സിദ്ദീഖ് പന്നൂർ, സുഹൈൽ അഹ്സനി മങ്ങാട്, പി സാദിഖ് സഖാഫി,ഷമീർ വട്ടക്കണ്ടി, നൗഫൽ മങ്ങാട്, പി സി അബ്ദുറഹിമാൻ എന്നിവർ പ്രസംഗിക്കും.

സമാപന പ്രാർത്ഥന സംഗമത്തിന് ഡോ. അവേലത്ത്
സയ്യിദ് അബ്ദുസ്സബൂര്‍ തങ്ങൾ  നേതൃത്വം നൽകും.
Previous Post Next Post
3/TECH/col-right