നരിക്കുനി: ജനങ്ങളുടെ ഉത്സവമാക്കിയെടുത്ത നരിക്കുനി ഫെസ്റ്റ് എട്ടാം ദിനവും ജനപങ്കാളിത്തത്തോടുകൂടി മുന്നേറുന്നു. ആഘോഷത്തിന് ഓരോ ദിനം പിന്നിടുമ്പോഴും വിജയഗാഥ രചിച്ചുകൊണ്ടാണ് നരിക്കുനി ഫെസ്റ്റ് മുന്നേറുന്നത്.എട്ടാം ദിനത്തിലെ സാംസ്കാരിക സദസ്സ് ആര്യ ബാബുവിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.
സാംസ്കാരിക സദസ്സ് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻകണ്ടി ഉദ്ഘാടനം ചെയ്തു.ഫിനാൻസ് കമ്മിറ്റി ചെയർമാൻ മൊയ്തീൻ നെരോത്ത് അധ്യക്ഷത വഹിച്ചു. ഒ.മുഹമ്മദ്, ഫസൽ പാലക്കാട്, അരുൺ പ്രസാദ് എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് സി .കെ. സലിം, സ്വാഗത സംഘം ട്രഷറർ ടി. രാജു എന്നിവർ സന്നിഹിതരായി. ചടങ്ങിന് ട്രാഫിക് കമ്മിറ്റി കൺവീനർ സിദ്ദിഖ് കടന്നലോട്ടു സ്വാഗതവും,കെ.പി.രാഹുൽ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്നു കലാസന്ധ്യ അരങ്ങേറി.
Tags:
NARIKKUNI