മടവൂർ :മടവൂർ എ യു പി സ്കൂളിൻ്റ നൂറാം വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും
ഫെബ്രുവരി 20,21 തിയ്യതികളിൽ നടക്കുന്നതിന്റ ഭാഗമായി സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ മടവൂരിൽ വിളംബര ജാഥ നടത്തി.
ചെണ്ടമേളം, ബാൻഡ് വാദ്യം, ഒപ്പന, കോൽക്കളി, ദഫ് മുട്ട് എന്നിവ വിളംബര ജാഥക്ക് മാറ്റു കൂട്ടി. സ്‌കൗട്ട് ആൻ്റ് ഗൈഡ്, ജെആർസി വിദ്യാർത്ഥികൾ, രക്ഷിതാക്കൾ വിളംബര ജാഥക്ക് അകമ്പടിയേകി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത്, ജനപ്രതിനിധികളായ ബുഷ് റ പൂളോട്ടുമ്മൽ, ഫെബിന അബ്ദുൽ അസീസ്, സന്തോഷ് മാസ്റ്റർ,പുറ്റാൾ മുഹമ്മദ്, ഇ എം വാസുദേവൻ, പിടിഎ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്റർ, കരീം മാസ്റ്റർ, ഷബീർ, പ്രദീപൻ, വിപിൻ, മുനീറ വെളു തേടത്ത്, എം അബ്ദുൽ അസീസ്,വി ഷകീല തുടങ്ങിയവർ ജാഥയുടെ ഭാഗമായി.
0 Comments