Trending

ഫോട്ടോ ഫിനിഷ് ഉദ്ഘാടനം ചെയ്തു.

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പരിശീലന പരിപാടിയായ ഫോട്ടോ ഫിനിഷ് ജില്ലാ പഞ്ചായത്തംഗം ഐ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡണ്ട് ഖൈറുന്നിസ റഹീം അധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റർ എം.മുഹമ്മദ് അഷ്റഫ് പദ്ധതി വിശദീകരണം നടത്തി. ഗഫൂർ ഇയ്യാട്, എ.വി. മുഹമ്മദ്, കെ.കെ. ഷൈജു, കെ. അബ്ദുസലീം, കെ. ആയിഷമിൻഹ, ടി.മുഹമ്മദ് ഹിലാൽ എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ ടി.ജെ. പുഷ്പവല്ലി സ്വാഗതവും, സി. ലക്ഷ്മിഭായ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right