Trending

കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനവും,വാർഷികാഘോഷവും.

പന്നിക്കോട്ടൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാടിൻറെ സാംസ്കാരിക കേന്ദ്രങ്ങളാണെന്നും അവയുടെ മികവിലൂടെ ഓരോ നാടിനെയും ബഹുദൂരം മുന്നിലെത്തിക്കാൻ കഴിയുമെന്നും അവയുടെ ഉന്നതിയാണ് തന്റെ ലക്ഷ്യമെന്നും കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ. ഡോ: എം.കെ. മുനീർ പ്രഖ്യാപിച്ചു. പന്നിക്കോട്ടൂർ ഗവ: എൽ.പി. സ്കൂളിൽ കെട്ടിട നിർമ്മാണ പ്രവൃത്തിയും, വാർഷികാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലീം അദ്ധ്യക്ഷനായി.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻകണ്ടി, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ജൗഹർ പൂമംഗലം, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ജസീല മജീദ്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ കെ. ഉമ്മുസൽമ, ജില്ലാ പഞ്ചായത്ത് അംഗം ഐ.പി. രാജേഷ്, കൊടുവള്ളി എ. ഇ. ഒ. സി.പി. അബ്ദുൽ ഖാദർ, എൻ.കെ. മുഹമ്മദ് മുസ്ല്യാർ, ടി. ഹിദാഷ്, ബി.സി. അബ്ദുൽ ജലീൽ, ബി.സി.അബ്ദുൽ ഖാദർ, ദീപ ബിജു, ഒ.പി. മുഹമ്മദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

പി.ടി.എ. പ്രസിഡൻ്റ് പി.ടി.സിറാജുദ്ദീൻ സ്വാഗതവും,ഹെഡ്മാസ്റ്റർ കെ. സുലൈമാൻ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് പ്രീ പ്രൈമറി, പ്രൈമറി വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
Previous Post Next Post
3/TECH/col-right