കോഴിക്കോട്:ലൈസന്‍സും ഹെല്‍മെറ്റും ഇല്ലാതെ അപകടകരമായ രീതിയില്‍ സ്കൂട്ടര്‍ ഓടിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ കേസെടുത്തു.പോലീസും മോട്ടോര്‍ വാഹന വകുപ്പുമാണ് കുട്ടികള്‍ക്കെതിരെ കേസെടുത്തത്. ഇതില്‍ വണ്ടി ഓടിച്ച കുട്ടിക്ക് 18 വയസ്സ് ഉണ്ടെങ്കിലും ലൈസെന്‍സ് ഇല്ലായിരുന്നു. കോഴിക്കോട് മുക്കം മണാശ്ശേരി ജംഗ്ഷനില്‍ വച്ചാണ് സംഭവം നടന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ അപകടകരമായ രീതിയില്‍ സ്കൂട്ടര്‍ ഓടിച്ചത്. ഒരു ജംഗ്ഷന്‍ അശ്രദ്ധമായി മുറിച്ച് കടക്കുകയായിരുന്നു. ഇവര്‍ക്ക് നേരെ വന്ന ബസ് പെട്ടന്ന് ബ്രേക്ക് ഇട്ടതിനാലാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. ഇല്ലെങ്കില്‍ കുട്ടികളെ ഇടിച്ച് അപകടം സംഭവിക്കുമായിരുന്നു. തലനാരിഴക്കാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. എന്നിട്ട് ഒന്നും സംഭവിക്കാത്ത രീതില്‍ കുട്ടികള്‍ സ്കൂട്ടര്‍ നിര്‍ത്താതെ പോകുകയായിരുന്നു.
Tags:
KOZHIKODE