Trending

തലയാട് സ്ത്രീയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

ബാലുശ്ശേരി:തലയാട് സ്ത്രീയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.നരിക്കുനി പാറന്നൂർ തെക്കേ പറമ്പത്ത് സെലീന ടീച്ചർ ആണ് മരണപ്പെട്ടത്.

തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തലയാട് ഭാഗത്ത് പള്ളി പെരുന്നാള്‍ ആഘോഷത്തിന് എത്തിയവരാണ് സംഭവം കാണുന്നത്. ഇവർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മൃതദേഹം കത്തുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും സ്ത്രീ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൊലപാതകമാണോ ആത്മഹത്യ ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
Previous Post Next Post
3/TECH/col-right