താമരശ്ശേരി : ഭരണത്തുടർച്ചയുടെ അഹങ്കാരത്തിൽ ജനവിരുദ്ധ നിലപാടുകൾ തുടരുന്ന ഇടത് സർക്കാറിന് കാലാവധി തികക്കാൻ കഴിയാതെ പുറത്തു പോകേണ്ടിവരുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ പറഞ്ഞു. ജനവിരുദ്ധ സർക്കാറിനെതിരെ ജനുവരി 18 ന് സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തുന്ന സേവ് കേരളാ മാർച്ചിന്റെ പ്രചരണാർത്ഥം കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിച്ച കുറ്റവിചാരണയാത്ര മടവൂരിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
സമസ്ത മേഖലകളിലും പരാജയപ്പെട്ട ഇടത് സർക്കാർ ന്യൂനപക്ഷ സമുദായത്തെ അപമാനിക്കുന്ന സംഘ്പരിവാർ അജണ്ടകളെ പ്രോൽസാഹിപ്പിക്കുകയാണ്. ഏറ്റവും ഒടുവിൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കണ്ടത് സർക്കാറിന്റെ പിടിപ്പുകേടിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. റസാഖ് മാസ്റ്റർ പറഞ്ഞു.
മണ്ഡലം ലീഗ് സെക്രട്ടറി വി ഇല്യാസ്, ജാഥാ ക്യാപ്റ്റൻ സി കെ റസാഖ്, വൈസ് ക്യാപ്റ്റൻ എം നസീഫ്, ഡയറക്ടർ ഒ ക്കെ ഇസ്മയിൽ , കോഡിനേറ്റർ എ ജാഫർ, ജാഥ അംഗങ്ങളായ ഷാഫി സക്കറിയ, മുജീബ് ചലിക്കോട്, കെ സി ഷാജഹാൻ, സൈനുദ്ദീൻ കൊളത്തക്കര, ജാബിർ കരീറ്റിപറമ്പ്, നൗഫൽ പുല്ലാളൂർ, ഫാസിൽ, മാസ്റ്റർ, അർഷദ് കിഴക്കോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ടി.മൊയ്തീൻകോയ, റഫീഖ് കൂടത്തായ്, വി.കെ അബ്ദു ഹാജി, എം.എ ഗഫൂർ , കെ. കെ.എ ഖാദർ ,ഹാഫിസ് റഹ്മാൻ ,അബൂബക്കർ കുട്ടി ,പി അബ്ദുൽ നാസർ ,പി വി അബ്ദുറഹ്മാൻ , യൂനുസ് അമ്പലക്കണ്ടി, സൂപ്പർ അഹ്മദ് കുട്ടി ഹാജി വി.സി റിയാസ്ഖാൻ , കെ ടി റൗഫ് ,റാഫി ചരച്ചോറ ,മുനീർ പുതുക്കുടി,വി സി റിയാസ്ഖാൻ, എൻ കെ മുഹമ്മദലി ഒ. പി മജീദ് ,കുണ്ടുങ്ങര മുഹമ്മദ്,ഷമീർ പറക്കുന്ന്ന്,മുനവ്വർ സാദത്ത്, എംടി അയ്യൂബ് ഖാൻ ,സമദ് കോരങ്ങാട് ,,
ഇഖ്ബാൽ പൂക്കോട്, അഷ്റഫ് കൂടത്തായ്,റാഷിദ് സബാൻ,ജീലാനി കൂടത്തായി,ഷംസീർ കക്കാട്ടുമ്മൽ അസ്‌ലം കട്ടിപ്പാറ, മുജീബ്, സലാം മാസ്റ്റർ ശമീറലി കെ പി,സ്വാലിഹ് പി യൂ,മില്ലത്ത് ബഷീർ,നൗഷാദ് പന്നൂർ,വി പി അഷ്റഫ്,ഷമീർ പറക്കുന്നു,എം കെ സി അബ്ദുറഹിമാൻ,ജാഫർ അരീക്കര,ഉബൈസ് വട്ടോളി തുടങ്ങിയവർ പ്രസംഗിച്ചു. യാത്ര പൊതുസമ്മേളനത്തോടെ നരിക്കുനിയിൽ സമാപിച്ചു.
Tags:
THAMARASSERY