നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ മാസം തോറും നടക്കുന്ന ഹള്റതുൽ ഫുതൂഹ് ആത്മീയ സംഗമം സമാപിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅയോടെ ആരംഭിച്ച സംഗമം രാത്രി ഹള്റയോടെയാണ് സമാപിച്ചത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഹള്റക്ക് നേതൃത്വം നൽകി.
ബഹ്റൈനിലെ പ്രമുഖ പണ്ഡിതൻ ഷെയ്ഖ് റാഷിദ് ബിൻ ഇബ്രാഹിം അൽ മുറൈഖി ജുമുഅ ഖുതുബ നിർവഹിച്ചു. ശേഷം ഖത്മു ദലാഇല്‍ ഖൈറാത് നടന്നു. മഗ്‌രിബ് നമസ്കാര ശേഷം ശാഫി സഖാഫി മുണ്ടമ്പ്രയുടെ പ്രതിവാര ഖുർആൻ പ്രഭാഷണത്തിന്റെ ഉദ്ഘാടനം നടന്നു. തുടർന്നും എല്ലാ വെള്ളിയാഴ്ചകളിലും മഗ്‌രിബിന് ശേഷം ഖുർആൻ പ്രഭാഷണം ഉണ്ടാകും.
ഷെയ്ഖ് അഹ്മദ് അബരി, ഷെയ്ഖ് വലീദ് ബുറൈഖി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് ഷാഫി ബാ അലവി മദീന, മുക്താർ ഹസ്റത്ത്, ഡോ. അബ്ദുൽ ഹകിം അസ്ഹരി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Tags:
THAMARASSERY