Trending

അൽബിർറ് സ്കൂൾസ് ഇ സോൺ കിഡ്സ്‌ ഫെസ്റ്റ് സമാപിച്ചു.

താമരശ്ശേരി:കേരളത്തിലും, കർണാടകയിലും, വിദേശത്തുമായി പ്രവർത്തിക്കുന്ന മുന്നൂറോളം അൽബിർറ് സ്കൂളുകളിൽ വയനാട്, കോഴിക്കോട് ജില്ലകൾ ഉൾപെടുന്ന ഇ സോൺ കിഡ്സ്‌ ഫെസ്റ്റ് പരപ്പൻപൊയിൽ നുസ്റത്തു ഹയർ സെക്കന്ററി സ്കൂളിൽ സമാപിച്ചു.

ഖാസി കെ.അബ്ദുള്ള മുസ്‌ലിയാർ പതാക ഉയർത്തി.ഉദ്ഘാടന സെഷൻ സ്വാഗത സംഘം ചെയർമാൻ  ജെ.ടി. അബ്ദുറഹ്മാൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സമസ്ത മുശാവറ അംഗം എൻ.അബ്ദുള്ള മുസ്‌ലിയാർ ഉത്ഘാടനം ചെയ്തു.അൽബിർ ട്രൈനിങ് കൺവീനർ ഫൈസൽ ഹുദവി പരതക്കാട് മുഖ്യ പ്രഭാഷണം നടത്തി.വി.എം. ഉമ്മർ മാസ്റ്റർ, പി.സി.ഉമർ മൗലവി,എ.പി.ഹംസ മാസ്റ്റർ,മുസ്തഫ ഹുദവി,എൻ.കെ.അഹമ്മദ് മാസ്റ്റർ,മുഹമ്മദ്‌ മാസ്റ്റർ, സഫീർ. എം.പി. എന്നിവർ സംസാരിച്ചു.

ഇരുപത് സ്കൂളുകളിലെ നാനൂറോളം പ്രതിഭകൾ മാറ്റുരച്ച ഫെസ്റ്റിൽ 210 പോയിന്റ് നേടി ആലിന്തറ എ.ഐ.ഇ.സി. അൽബിർറ് ഓവർആൾ ചാമ്പ്യൻ ഷിപ്പും, 205 പോയിന്റ് നേടി വയനാട് മഞ്ഞപ്പാറ എ.ഐ.എം.എസ്. അൽബിർ സ്കൂൾ ഫസ്റ്റ് റണ്ണർ അപ്പും, 194 പോയിന്റ് നേടി പരിയാരം അൽബിർറ് സ്കൂൾ സെക്കന്റ്‌ റണ്ണർ അപ്പും നേടി. മഞ്ഞപ്പാറ അൽബിർറിലെ മുഹമ്മദ്‌ അജ്സൽ.യു. കലാ പ്രതിഭയായും, പരിയാരം അൽബിർറിലെ ഫാത്തിമ നാഫിയ കലാ തിലകമായും  തെരഞ്ഞെടുക്കപ്പെട്ടു.
Previous Post Next Post
3/TECH/col-right