എളേറ്റിൽ : എസ്കൊ ഫോക്കസ് ഹൈബ്രിഡ് ക്യാമ്പസ് ഉദ്ഘാടനവും എസ്കൊ കിന്റർ ഗാർട്ടൻ പ്രൊജക്ടായ എസ്കൊ ആൽഫബെറ്റ്സ് ലോഗോ പ്രകാശനവും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു. പകർന്നു കിട്ടിയ വിജ്ഞാനവും അനുഭവങ്ങളും വരും തലമുറക്ക് കൂടി ലഭിക്കാനുതകുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക്കുന്ന യുവാക്കളുടെ കൂട്ടായ്മ മാതൃകാപരവും അനുകരണീയവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അധ്യാപന രംഗത്ത് 50 വർഷം പൂർത്തിയാക്കിയ തലമുറകളുടെ ഗുരുനാഥൻ എ.കെ മൊയ്തീൻ മാസ്റ്റർക്കുള്ള ആദരവും പഠന മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള അവാർഡു ദാനവും അദ്ദേഹം നിർവഹിച്ചു. എസ്കൊ പ്രസിഡണ്ട് നൗഫൽ കെ.പി. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ: പി ടി എ റഹീം എം.എൽ.എ മുഖ്യാതിഥിയായിരുന്നു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റസീന പൂക്കോട്ട്, കെ.മുഹമ്മദലി, എസ്കൊ ഉപദേശക സമിതി അംഗം സക്കരിയ എളേറ്റിൽ എന്നിവർ സംസാരിച്ചു.ഫോക്കസ് ഡയറക്ടർ നൗഫൽ മങ്ങാട് റിപ്പോർട്ട് അവതരിപ്പിച്ചു.ജനറൽ സെക്രട്ടറി കെ.പി നൗഷാദ് സ്വാഗതവും, ഉനൈസ് പി.പി. നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS