പൂനൂർ : കക്കാട്ടുമ്മൽ റസിഡന്റ്സ് അസോസിയേഷന്റെ ഏഴാമത് വാർഷിക ജനറൽബോഡിയോഗവും വനിതാ വിങ് രൂപീകരണവും റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിച്ചു.ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിജിൽരാജ് എം.കെ ഉദ്ഘാടനം ചെയ്തു.180 ഓളം കുടുംബങ്ങൾ ഉൾപ്പെടുന്ന അസോസിയേഷൻ; സേവനരംഗത്തും ജീവകാരുണ്യ മേഖലയിലും കാഴ്ചവെച്ച പ്രവർത്തങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
പ്രസിഡണ്ട് എൻ.കെ മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ സിപി കരീം മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സി.പി. മൊയ്തീൻ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യുകെ മുഹമ്മദ് മാസ്റ്റർ, പി.എച്ച് ഷമീർ,കെ.നിസാർ, ഷാനവാസ് എ.എസ്, അബ്ദുൽ ഹമീദ്.കെ, അസ്‌ലം, സി. പി ജലീൽ, എൻ.പി ബഷീർ, റംഷാദ് അലി,എൻ.പി ഷുക്കൂർ,സലാം.കെ, സലീം.കെഎന്നിവർ സംസാരിച്ചു.
സി.പി സാജിദ് സ്വാഗതവും, രോഹിന്‍ രാജ് നന്ദിയും പറഞ്ഞു.
Tags:
POONOOR