കോഴിക്കോട് :യാത്രാ പ്രേമികളെ നഗരം ചുറ്റിക്കാണിക്കാന്‍ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡെക്കര്‍ സിറ്റി റൈഡ് സര്‍വീസ് ആരംഭിക്കുന്നു.നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പ്ലാനിറ്റേറിയം, തളിക്ഷേത്രം , കുറ്റിച്ചിറ മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, കോതി-വരക്കല്‍ ബീച്ച് എന്നിവ ബന്ധപ്പെടുത്തിയായിരിക്കും സര്‍വീസ്.
ഉച്ചക്ക് തുടങ്ങി രാത്രി അവസാനിക്കുന്ന യാത്രക്ക് 200 രൂപയായിരിക്കും ബസ് ചാര്‍ജ്. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി.യുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കെ.എസ്.ആര്‍.ടി.സി. ഇക്കാര്യം അറിയിച്ചത്.
കെ.എസ്.ആര്‍.ടി.സി യുടെ ഈ യാത്ര സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.വന്‍ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ ഇരുനില ബസിലെ മുകള്‍ ഭാഗത്തെ മേല്‍ക്കൂര ഒഴിവാക്കിയ ഡബിള്‍ ഡെക്കര്‍ ഓപ്പണ്‍ ഡെക്ക് ബസ് കേരളത്തില്‍ ആദ്യമായി തിരുവനന്തപുരത്താണ് ആദ്യമായി എത്തുന്നത്.
Tags:
KOZHIKODE