എളേറ്റിൽ:മങ്ങാട് - പൂപ്പൊയിൽ എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് യൂണിറ്റ് കമ്മിറ്റി സമസ്ത കുടുംബ സംഗമവും ഇസ്ലാമിക കഥാപ്രസംഗവും ഇന്ന് (28-01-2023) സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗരിയിൽ നടത്തും.
രാവിലെ ഒമ്പതിന് നടക്കുന്ന കുടുംബ സംഗമം എസ്.കെ.എസ്. എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. സിദ്ധീഖ് വാഫി ആലിൻതറ പ്രഭാഷണം നടത്തും. ഡോ.എം.എ അമീറലി, സയ്യിദ് സി.വി.ടി തങ്ങൾ പങ്കെടുക്കും.
വൈകിട്ട് നടക്കുന്ന ഇസ്ലാമിക കഥാ പ്രസംഗം എസ്.വൈ .എസ് ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറസാഖ് ദാരിമി ഉദ്ഘാടനം ചെയ്യും. സുബൈർ മാസ്റ്റർതൊട്ടീക്കൽ ഇസ്ലാമിക കഥാപ്രസംഗം നടത്തും.
0 Comments