കോടഞ്ചേരി: ബിനോയ് തോമസ് നെടിയാക്കൽ (46) നിര്യാതനായി. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ് അസോസിയേഷൻ (OMAK) മെമ്പറും,കോടഞ്ചേരി വാർത്തയുടെ റിപ്പോർട്ടറുമാണ് ബിനോയി തോമസ്.
കട ബാധ്യത കാരണം മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്ന് ഭാര്യക്ക് സന്ദേശം അയച്ച ശേഷം താമരശ്ശേരി രൂപതയുടെ തോട്ടത്തിലെ തൊഴിളിയായ ബിനോയ് റബർ തോട്ടത്തിൽ തൂങ്ങി മരിക്കുകയായിരുന്നു.
ഭാര്യ: റിസ്റ്റി ബിനോയ് (കോടഞ്ചേരി മാങ്കുടിയിൽ കുടുംബാംഗം). മക്കൾ: ആൽബിൻ,അലൻ (ഇരുവരും വിദ്യാർത്ഥികൾ).
സംസ്കാരം നാളെ (30-01-2023) വൈകുന്നേരം പുളവള്ളിയിലെ തറവാട്ടിൽ (കല്ലന്ത്രരമേട്) നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വൈകുന്നേരം 4:30ന് മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് പള്ളിയിൽ.
0 Comments