മാനവരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരി.ഒരു രസത്തിന് ബിയറിൽ തുടങ്ങി...പടിപടിയായി വിവിധ ബ്രാൻഡുകളിലൂടെ കയറിയിറങ്ങി,വാറ്റ് ചാരായത്തിൽ ഒടുങ്ങിയിരുന്ന രീതിയൊക്കെ പഴങ്കഥയായി.അന്ന് പെട്ടുപോയവർ വിചാരിച്ചാൽ രക്ഷപ്പെടാൻ കഴിയുമായിരുന്നു.
ഇന്ന് കഥയാകെ മാറി...
അബദ്ധത്തിലെങ്കിലും ഒരൊറ്റതവണ ഉപയോഗിച്ചാൽ പിന്നീടൊരിക്കലും രക്ഷപ്പെടാൻ കഴിയാത്തത്രയും മാരകമായ രാസലഹരി വസ്തുക്കളാണ് ഇന്ന് ലഹരി വിപണി അടക്കി വാഴുന്നത്.ലഹരി മാഫിയക്ക് പണം മാത്രം മതി.എന്നാൽ നമുക്ക് നഷ്ടപ്പെടാനുള്ളത് സർവ്വസ്സ്വവുമാണ്.
ലഹരിക്ക് അടിമപ്പെട്ടു
സമ്പത്തും
സമാധാനവും അന്തസ്സും
എല്ലാം നഷ്ടപ്പെട്ട്,
സമൂഹത്തിൽ ഒറ്റപ്പെട്ട്,
എല്ലാവർക്കും ഭാരമായി ജീവിതം തള്ളിനീക്കുന്ന എത്രയോ പേരെ ഇന്ന് നമുക്ക് ചുറ്റും കാണാൻ കഴിയും.
ലഹരിയുടെ ദൂഷിത വലയത്തിൽ പെട്ടുപോകാതെ നോക്കുക മാത്രമാണ് പോംവഴി.കൊച്ചു കുട്ടികൾ മുതൽ വീട്ടമ്മമാർ വരെ സകലരെയും ലഹരി മാഫിയ ഉന്നം വെക്കുന്നുണ്ട്.
നമ്മളാറിയാതെ നമ്മുടെ വീട്ടകങ്ങളിലേക്കും ലഹരി മാഫിയയുടെ കൈകൾ നീണ്ടിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അവരുടെ കരാളഹസ്തങ്ങളിൽ നിന്ന് നമ്മുടെ ഭാവി തലമുറയെ രക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ബാധ്യതയാണ്.
ലഹരിയുടെ കാണാചരടുകൾ തിരിച്ചറിയാൻ,
മാഫിയയുടെ വലക്കണ്ണികൾ പൊട്ടിച്ചെറിയാൻ,
നമ്മുടെ കുഞ്ഞുങ്ങൾക്ക് വ്യക്തമായ ദിശാബോധം നൽകുവാൻ വരിക,
2023 ഫെബ്രുവരി 4 വൈകിട്ട് 7 മണിക്ക്, ഒഴലക്കുന്നിലേക്ക്.
ലഹരി വിരുദ്ധ പ്രചാരണ രംഗത്തെ തിളങ്ങുന്ന നക്ഷത്രങ്ങൾ, ഫിലിപ്പ് മമ്പാടും
മഹേഷ് ചിത്രവർണ്ണവും
വാക്കും വരയുമായി നമ്മോട് സംവദിക്കുകയാണ്.
ഒരു കുഞ്ഞും ലഹരിയിൽ പെട്ട് പോകാതിരിക്കട്ടെ...
ജാഗ്രതാസമിതി.
Tags:
ELETTIL NEWS