Trending

ഗിഫ്റ്റ് ഏകദിന പരിശീലനം നടത്തി.

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പ്രതിഭാധനരായ വിദ്യാർഥികളെ വളർത്തിയെടുക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയായ ഗിഫ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

നേതൃത്വ പാടവം വർദ്ധിപ്പിക്കുന്നതിനും ആശയ രൂപീകരണത്തിനും സർഗ്ഗാത്മകത, ഡോക്യുമെന്റേഷൻ, പ്രസന്റേഷൻ എന്നിവയിൽ പരിശീലനം നൽകുന്നതിനുമായിരുന്നു പരിശീലനം.

സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ അബ്ദുല്ലത്തീഫ് എന്നിവർ പരിശീലകരായി.വി അബ്ദുൽ സലീം, പി സജിന, ഇ സൈറ, എൻ ദില്‍ന, വി എച്ച് അബ്ദുൽസലാം, പി ജെ മേരി ഹെലൻ, കെ സാദിഖ് എന്നിവർ ആശംസകൾ നേർന്നു.
Previous Post Next Post
3/TECH/col-right