പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നോവേഷൻ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു റോബോട്ടിക് ഉപകരണങ്ങളും കണക്ടറുകളും ഉപയോഗിച്ച് റോബോട്ടുകൾ തയ്യാറാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
ക്രീയേറ്റീവ് ഇന്നോവേഷൻ ട്രെയിനർ ജിയോ ജോർജ് കുട്ടികളെ റോബോട്ടിക്സിന്റെ വിവിധ മേഖലകൾ പരിചയപ്പെടുത്തി. ഇ സൈറ, എൻ ദിൽന, പി ടി സിറാജുദ്ദീൻ, പി സജിന, കെ ജിസാന, കെ മുബീന, കെ കെ നസിയ, വി അബ്ദുൽ സലീം, കെ അബ്ദുൽ ലത്തിഫ്, എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION