അറബിഭാഷയുടെ ഉത്ഭവവും വളർച്ചയും പ്രതിപാദിക്കുന്ന ചാർട്ടുകൾ, കാലിഗ്രാഫികൾ, ചെറുതും വലുതുമായ ഖുർആൻ പ്രതികൾ, ചരിത്രപശ്ചാത്തലങ്ങൾ, വിവിധ രാജ്യങ്ങളിലെ നാണയങ്ങൾ, കറൻസികൾ, സ്റ്റാമ്പുകൾ,ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മഹത് വ്യക്തികളുടെ ചിത്രങ്ങൾ, വിവിധ ഭാഷകളിലെ പത്രങ്ങൾ, പ്രമുഖ കാലിഗ്രാഫി ഡിസൈനർ മാരുടെ ചാർട്ടുകൾ തുടങ്ങി വിജ്ഞാനപ്രദമായ അനേകം ഇനങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു.
ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിൽ രാജ് എം.കെ എക്സ്പോ ഉദ്ഘാടനം ചെയ്തു. എൽ.എസ്.എസ് ജേതാക്കളായ ശിവ എസ് നായർ, യദുൽ ജി.എൽ എന്നിവരെ യോഗത്തിൽ ആദരിച്ചു.
പിടിഎ പ്രസിഡണ്ട് നവാസ് മേപ്പാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അറബി കലാ മത്സരങ്ങളിലെ വിജയികൾക്ക് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുള്ള മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു. അറബിക് കവിയും പ്രഭാഷകനുമായ ഇ.വി അബ്ബാസ് സുല്ലമി മുഖ്യപ്രഭാഷണം നടത്തി.പാത്തുമ്മ ടീച്ചർ, ഡോക്ടർ ഷമീർ ടി.എ, മുഹമ്മദലി എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ എൻ.കെ മുഹമ്മദ് സ്വാഗതവും സൈനബ എൻ.കെ.എം നന്ദിയും പറഞ്ഞു.
0 Comments