നരിക്കുനി:നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "നരിക്കുനി ഫെസ്റ്റ്" ഫെബ്രുവരി 1 മുതൽ 20 വരെ വിവിധ പരിപാടികളോടെ നടത്തുന്നു. പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ഫെസ്റ്റിറ്റിൽ നിത്യവും കലാ സാംസ്കാരിക പരിപാടികൾ ഉണ്ടാകും.
ഫെസ്റ്റിൽ വിവിധ റൈഡുകൾ, യന്ത്ര ഊഞ്ഞാൽ, ആകാശത്തോണി, ചിൽഡ്രൺസ് ബലൂൺ, -ജമ്പിംഗ് മാട്രസ് കാർ റൈഡ്, ഫ്ളവർ ഷോ - അക്വേറിയം ഫിഷ് ആൻഡ് പെറ്റ് ഷോ, ഫുഡ് കോർട്ട് ആനിമൽ പാർക്ക്, സെൽഫി കോർണർ, ചിൽഡ്രൺസ് പാർക്ക് എന്നിവ ഉണ്ടാകും.
ഫെസ്റ്റിൽ മനോജ് ഗിന്നസ് നയിക്കുന്ന കോമഡി ഷോ, കലാമണ്ഡലം സത്യവ്രതൻ നയിക്കുന്ന ഡാൻസ് ഫ്യൂഷൻ, സുരഭിയും വിനോദ് കോവൂരും അവതരിപ്പിക്കുന്ന എം80 മൂസ, കണ്ണൂർ ഷരീഫ് നയിക്കുന്ന ഇശൽസന്ധ്യ, പ്രസീത ചാലക്കുടിയുടെ
സംഗീത വിരുന്ന്, മാജിക് ഷോ, നൃത്ത നൃത്യങ്ങൾ, കളരിപ്പയറ്റ്, കരാട്ടെ പ്രദർശനം തുടങ്ങിയവ ഉണ്ടാകും.
ഫെസ്റ്റിന്റെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.
Tags:
NARIKKUNI