Trending

കിഴങ്ങ് ഗ്രാമം:നാട്ടുത്സവമായി വിളവെടുപ്പ്.

നാട്ടിൽനിന്ന് അന്യം നിന്നു കൊണ്ടിരിക്കുന്ന വിവിധതരം കിഴങ്ങ് വർഗ്ഗങ്ങൾ തിരിച്ചുകൊണ്ടുവന്ന സന്തോഷത്തിലാണ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പരമ്പരാഗത കൃഷി രീതികളെ തിരിച്ചു കൊണ്ടുവരാൻ വിവിധ പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത്
2022 - 23 വർഷത്തിൽ പൈലറ്റ് പദ്ധതിയായി നടപ്പിലാക്കിയ കിഴങ്ങ് ഗ്രാമം പദ്ധതി നാട്ടുത്സവമായാണ് വിളവെടുത്തത്.

 ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും സഹായത്തോടെ തരിശ്ശായി കിടന്നിരുന്ന ഒരേക്കർ മുപ്പത്തിയഞ്ച്സെന്റ് സ്ഥലത്ത് ചെറുകിഴങ്ങ്, ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി,കപ്പ, കൂർക്കൽ, ഞൊട്ടി ചേമ്പ് തുടങ്ങി നിരവധി കിഴങ്ങ് വർഗ്ഗങ്ങളാണ്കൃഷി ചെയ്തത്.വാർഡിനെ സമ്പൂർണ്ണ ജൈവ കാർഷിക ഗ്രാമമാക്കുന്നതിന്റെ ഭാഗമായി വാർഡ് മെമ്പറും യുവകർഷകനുമായ വി പി അഷ്റഫിന്റെ നേതൃത്വത്തിൽ പത്തോളം തൊഴിലുറപ്പ് തൊഴിലാളികൾ അടങ്ങുന്ന ഹരിതം കാർഷിക ഗ്രൂപ്പാണ് തരിശായിക്കിടന്ന സ്ഥലം ഏറ്റെടുത്ത് കൃഷിയിറക്കിയത്.

പ്രതീക്ഷിച്ചതിലും അപ്പുറം വിളവുണ്ടായത് കർഷകർക്ക് വലിയ ആശ്വാസമായി.വിളവെടുപ്പ് ഉത്സവം വാർഡ് മെമ്പർ വി പി അഷ്റഫിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്‌റി ഉദ്ഘാടനം ചെയ്തു.അന്യം നിന്നുകൊണ്ടിരിക്കുന്ന കിഴങ്ങ് വർഗ്ഗങ്ങൾ തിരിച്ചുകൊണ്ടുവന്നതും പരമ്പരാഗത കൃഷി രീതികൾ പൊതുജനങ്ങളിലേക്ക് തിരിച്ചെത്തിച്ചതും വലിയ നേട്ടമാണെന്നും  ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും  ഇത്തരം കാർഷിക ഗ്രൂപ്പുകൾ രൂപീകരിച്ച്  പഞ്ചായത്തിനെ കാർഷിക മേഖലയിൽ സ്വയം പര്യാപ്തമാക്കുമെന്നും  പ്രസിഡണ്ട് പി പി നസ്റി പറഞ്ഞു.
   
കിഴക്കോത്ത് കൃഷി ഓഫീസർ അഞ്ജലി മുഖ്യ അതിഥിയായി.കാർത്യായനി, ആയിഷ പാലിയിൽ, മുഹമ്മദ് പീടിക കണ്ടിയിൽ, സുമി ബാബു, പ്രഭാവതി ആഴിക്കോട്, അഷ്റഫ് കുറുന്താറ്റിൽ, കുഞ്ഞാമു പി കെ, ദേവു, നിഷിദ, തുടങ്ങിയവർ സംസാരിച്ചു.
 
Previous Post Next Post
3/TECH/col-right