Trending

ഇൻസ്പെയർ അവാർഡ് ജേതാവിനെ അനുമോദിച്ചു.

മടവൂർ :2022-23 അധ്യായന വർഷത്തിലെ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ അവാർഡ് ലഭിച്ച മടവൂർ എ യു പി സ്കൂൾ വിദ്യാർത്ഥി ആദിൽ കെ  നെ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു.

കുട്ടികളിലെ ശാസ്ത്ര അഭിരുചി കണ്ടെത്തി നൂതനമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്  വേണ്ടി ഏർപ്പെടുത്തുന്ന അവാർഡാണിത്.കിടപ്പ് രോഗികൾക്ക് അവരുടെ ദിനചര്യകൾ പരസഹായം ഇല്ലാതെ നിർവഹിക്കുന്നതിന് പര്യാപ്തമായ ഒരു കട്ടിൽ എന്ന ആശയമായിരുന്നു ഈ പ്രോജക്ടിലൂടെ അവതരിപ്പിച്ചിരുന്നത്. 

സ്റ്റാഫ് സെക്രട്ടറി പി യാസീഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗം പ്രധാനധ്യാപകൻ എം അബ്ദുൽ അസീസ്  ഉദ്ഘാടനം ചെയ്തു . ഫാത്തിമ,വി ഷക്കീല,  ഹാഫിറ, കെ മുഹമ്മദ് ഫാറൂഖ്, നൗഷാദ് എം കെ,ഹഫ്സീന എന്നിവർ സംസാരിച്ചു
Previous Post Next Post
3/TECH/col-right