ജിദ്ദ: ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആവശ്യമായ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് വാക്‌സിന്‍ പൂര്‍ണ ഡോസ് എടുത്തിരിക്കല്‍ ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് നിബന്ധനയായി നിശ്ചയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയുള്ള അന്വേഷണത്തിന് മറുപടിയായാണ് ഹജ്ജ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കൂടാതെ മെനിഞ്ചൈറ്റിസ് വാക്‌സിനും സീസണല്‍ ഇന്‍ഫ്രവന്‍സ വാക്‌സിനും എടുത്തിരിക്കണം. തീര്‍ത്ഥടകന്‍ ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകര്‍ച്ചവ്യാധികളോ ബാധിച്ചയാളാവരുതെന്നും ആരോഗ്യനിബന്ധകളില്‍ ഉള്‍പ്പെടുന്നു.
Tags:
INTERNATIONAL