എളേറ്റിൽ:എളേറ്റിൽ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വ്യാപാരോത്സവ് -23 ന്റെ കൂപ്പൺ പ്രകാശനം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസ്‌റി നിർവഹിച്ചു. വ്യാപാരോത്സവ് 2023 ഏപ്രിൽ 30ന് അവസാനിക്കും.
ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ടി.പി. ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. ബി.സി.മോയിൻ,ഷംസു എളേറ്റിൽ,ഷമീർ സാൽവോ,നജീബ്,മുരളി,അബ്ദുറഹിമാൻ,ഷാൻ സലാം, അസീസ് എന്നിവർ സംബന്ധിച്ചു.
യൂണിറ്റ് സെക്രട്ടറി നാസർ പോപ്പുലർ സ്വാഗതവും, ട്രഷറർ നാസർ ഹാജി കുയ്യോടിയിൽ നന്ദിയും പറഞ്ഞു.
0 Comments