പൂനൂർ: പൂനൂർ ഗവ. ഹയർസെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ്കേഡറ്റ്, വിദ്യാരംഗം, സ്കൂൾ സ്പോർട്സ് അക്കാദമി എന്നിവ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിലെ വിജയികളെ തെരഞ്ഞെടുത്തു. ഹെഡ്മാസ്റ്റർ എം.മുഹമ്മദ് അഷ്റഫ് നറുക്കെടുത്തു.
നജ ഫാത്തിമ 8K ഒന്നാം സ്ഥാനവും സുഹൈൽ 9B രണ്ടാം സ്ഥാനവും മുഹമ്മദ് റിസ്‌വാൻ 9G മൂന്നാം സ്ഥാനവും മുഹമ്മദ് സിനാൻ 10 I ആശ്വാസ സമ്മാനവും നേടി. കെ.കെ. ഷൈജു, എ.വി മുഹമ്മദ്, കെ.അബ്ദുസ്സലീം, ഡോ.സി.പി.ബിന്ദു എന്നിവർ പങ്കെടുത്തു.
എ.പി. ജാഫർസാദിഖ്, ടി.പി.അജയൻ, കെ.സാദിഖ്, കെ.കെ.നസിയ, കേഡറ്റ് ശ്രീഹരി തുടങ്ങിയവർ നേതൃത്വം നല്കി.
0 Comments