കാന്തപുരം:ബാലുശ്ശേരി സബ്ജില്ലയിലെ അംഗീകൃത പ്രീപ്രൈമറി സ്കൂളുകളിലെ രക്ഷിതാക്കൾക്കായി കാന്തപുരം ജി.എൽ.പി സ്കൂളിൽ വച്ച് രക്ഷാകർതൃ ശില്പശാല സംഘടിപ്പിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കെ അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
എം.പി.ടി.എ ചെയർപേഴ്സൺ ജദീറ. സി അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി എ.ഇ.ഒ ഗീത പുളിയക്കോട് മുഖ്യ പ്രഭാഷണം നടത്തി. ഡോക്ടർ സുജയാ ദാസ് ക്ലാസിന് നേതൃത്വം നൽകി. ജിഎംഎൽപി സ്കൂൾ പ്രധാനാധ്യാപിക പാത്തുമ്മ.വി, അബ്ദുൽ അസീസ്, എന്നിവർ ആശംസകൾ നേർന്നു.
ഹെഡ്മാസ്റ്റർ എൻ.കെ മുഹമ്മദ് സ്വാഗതവും, റീജ ടീച്ചർ നന്ദിയും പറഞ്ഞു.
Tags:
EDUCATION