കോഴിക്കോട് :2023 ഫെബ്രുവരി 24, 25 തിയ്യതികളിൽ കോഴിക്കോട് നടക്കുന്ന റിട്ടയേർഡ് അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ (ആർ. എ. ടി. എഫ് )സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ ജില്ലാ ലീഗ് പ്രസിഡണ്ട് ഉമ്മർപാണ്ടികശാല പ്രകാശനം ചെയ്തു.
ചേർന്നു നിൽക്കാം -
ചേർത്തു നിർത്താം
എന്ന പ്രമേയത്തെ അടിസ്ഥാന മാക്കിയാണ് ലോഗോ തയ്യാറാക്കിയത്.
അസ് ലം തിരൂരാണ് ലോഗോ രൂപകല്പന ചെയ്തത്.
സമ്മേളന ജോ:ജനറൽ കൺവീനർ കെ.കെ.എ.ജബ്ബാർ മാസ്റ്റർ മററ് ഭാരവാഹികളായ ,എം പി അബ് ദുൽഖാദർ, ടി.എ.മജീദ് മാസ്റ്റർ,ഉമ്മർ ചെറുപ്പചടങ്ങിൽ സംബന്ധിച്ചു.
Tags:
KERALA