കോഴിക്കോട്: മലയാളി വിഭവങ്ങളിൽ പ്രിയപ്പെട്ട കോഴിക്കോടൻ ഹൽവ നൽകിയാണ് മിഠായി തെരുവിൽ വെൽഫെയർ കമ്മിറ്റി പൊതു ജനങ്ങളെ വരവേറ്റത്.അഞ്ച് ക്വിന്റൽ ഹൽവ കേരള ഉർദു സെന്ററിൽ വെച്ച് ചെറുകഷ്ണങ്ങളാക്കിയാണ് വിതരണത്തിന് തയ്യാറാക്കിയത്.
പ്രശസ്ത സിനി ആർട്ടിസ്റ്റ് വിനോദ് കോവൂർ ഉദ്ഘാടനം ചെയ്തു." ലഹരിയല്ല ലഹരി, കലയാണ് ലഹരി " എന്ന പ്രമേയവുമായി ലഹരി വിരുദ്ധ ഫ്ലാഷ് മോബും ചടങ്ങിൽ അവതരിപ്പിച്ചു.ചടങ്ങിൽ കെ.കെ. രമ MLA അധ്യക്ഷത വഹിച്ചു.
ഉർദു സ്പെഷൽ ഓഫീസർ കെ പി സുനിൽ കുമാർ, എ.രാജീവൻ, എം ഹുസൈൻ, സി എം ലത്തീഫ്, അസീസ് ടി, ടി അബ്ദുൾ റഷീദ്,സലാം മലയമ്മ, സത്താർ അരയങ്കോട്, അബൂബക്കർ മായനാട്, റഷീദ് പാണ്ടിക്കോട്, മുജീബ് കൈപ്പാക്കിൽ, ഷഹ്സാദ്, കോയ മലയമ്മ എന്നിവർ സംസാരിച്ചു.
വെൽഫയർ കമ്മിറ്റി കൺവീനർ കെ പി സുരേഷ് സ്വാഗതവും റഫീഖ് മായനാട് നന്ദിയും പറഞ്ഞു.
Tags:
KOZHIKODE