കോഴിക്കോട്: കൗമാര പ്രതിഭകളെ വര വേൽക്കാൻ സ്വാഗതഗാന മൊരുങ്ങി. വരികളൊരുക്കിയത് പ്രശസ്ത കവി പി.കെ ഗോ പിയാണ്. കോഴിക്കോടിന്റെ സാംസ്കാരിക പൈതൃകവും ദേശാഭിമാന ബോധവും പോരാട്ടവീര്യവും നാട്ടുകലകളുടെ ജീവതാളങ്ങളും വിളക്കിച്ചേർത്ത ഗാനം 61 വിദ്യാർഥികൾ ചേർന്നാണ് ആലപിക്കുന്നത്.
61-ാം കലോത്സവത്തിന് കോഴിക്കോട് അണിഞ്ഞൊരുങ്ങുമ്പോൾ വിവിധ
വിദ്യാലയങ്ങളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ടവർ വരവേൽപ്പുഗാനത്തിന്റെ പരിശീലനക്കളരിയിലാണ്. നാൽപ്പതിലേറെ കലാ പ്രതിഭകൾ അരങ്ങിൽ ചുവടു വയ്ക്കുന്ന ഗാനശിൽപ്പത്തിന് ദൃശ്യാവിഷ്കാരമൊരുക്കുന്നത് കനകദാസ് പേരാമ്പ്ര, കാവ്യകലയും നടനകലയും സംഗമിക്കുന്ന അരങ്ങുണർത്തൽ മികവുറ്റതാക്കാനുള്ള ശ്രമത്തിലാണ് മാതാ പേരാമ്പ്രയുടെ കലാകാരന്മാർ .
2010ൽ കോഴിക്കോട്ട് നടന്ന സുവർണജൂബിലി കലോത്സവത്തിലെ സ്വാഗതഗാനമൊരു ക്കിയതും പി കെ ഗോപിയായിരുന്നു. സർഗസനാതന മുകുളം വിരിയും സമുദ്രതീരം, നൃത്തമനോഹരസന്ധ്യകൾ വിടരും സുവർണതീരം... എന്നുതുടങ്ങുന്ന സ്വാഗതഗാനം കലോത്സവ ത്തിന്റെ സമസ്ത നന്മകളും വിളംബരം ചെയ്യുന്നതായിരുന്നു.
ഏതു കലോത്സവത്തിലും ഏതെങ്കിലും തരത്തിൽ സാന്നിധ്യമുണ്ടാകുന്നുവെന്നത് അഭിമാനകരമായ അനുഭവമാണെന്ന് പി.കെ ഗോപി പറഞ്ഞു.
Tags:
KOZHIKODE