കൊടുവള്ളി:എസ്. എസ്. എഫ്. ഗോൾഡൻ ഫിഫ്റ്റി പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി നടന്ന ജില്ലാ വിദ്യാർഥി റാലി കൊടുവള്ളിയെ ശുഭ്ര സാഗരമാക്കി. യൂണിറ്റ്, സെക്ടർ തലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഐൻ ടീം അംഗങ്ങൾ റാലിയിൽ അണിനിരന്നു. മദ്റസാ ബസാറിൽ നിന്ന് ആരംഭിച്ച റാലി കൊടുവള്ളി പെട്രോൾ പമ്പ് പരിസരത്തെ കാന്തപുരം എപി മുഹമ്മദ് മുസ്ലിയാർ നഗരിയിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സഫ് വാൻ സഖാഫി പൊക്കുന്ന് അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഐ പി ബി ഡയറക്ടർ മജീദ് അരിയല്ലൂർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇല്യാസ് സഖാഫി കൂമണ്ണ പ്രമേയ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എം എ, എസ് ജെ എം പ്രവർത്തകർ റാലിക്ക് അഭിവാദ്യമർപ്പിച്ചു.
ജി.അബൂബക്കർ, കെ അബ്ദുൽ കലാം മാവൂർ, ഹാമിദലി സഖാഫി പാലാഴി, എ കെ സി മുഹമ്മദ് ഫൈസി, നാസർ ചെറുവാടി, സലീം അണ്ടോണ, ഷുക്കൂർ സഖാഫി വെണ്ണക്കോട്, സി എം യൂസുഫ് സഖാഫി കരുവൻ പൊയിൽ, വി പി അബ്ദുന്നാസർ സഖാഫി, ഡോ. അബൂബക്കർ നിസാമി, മജീദ് പുത്തൂർ, ഒ എം ബഷീർ സഖാഫി സംബന്ധിച്ചു.
ഡോ. എം എസ് മുഹമ്മദ് സ്വാഗതവും ഹാരിസ് കെ പി സി നന്ദിയും പറഞ്ഞു.
Tags:
KODUVALLY