Trending

സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

എളേറ്റിൽ:എളേറ്റിൽ എം.ജെ.  ഹയർ സെക്കണ്ടറി സ്കൂൾ  എൻ എസ് എസ് യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പിന് പൂനൂർ - കോളിക്കൽ കാരുണ്യതീരം സ്പെഷ്യൽ സ്കൂളിൽ തുടക്കമായി. 2022 ഡിസംബർ 26 മുതൽ 2023 ജനുവരി 1 വരെ നടക്കുന്ന ക്യാമ്പിൻ്റെ ഉൽഘാടനം ബഹുമാന്യനായ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് മുഹമ്മദ് മോയത്ത്  നിർവഹിച്ചു. വാർഡ് മെമ്പർ ബിന്ദു സന്തോഷ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. 

പ്രിൻസിപ്പൽ മുഹമ്മദലി എം സ്വാഗതം പറഞ്ഞ ചടങ്ങിൽ  കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ കെ കൗസർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡൻ്റ്  ബാബു കുടുക്കിൽ , വൈസ് പ്രസിഡണ്ട് സിദ്ധീഖ് മലബാരി , എം പി ടി എ ചെയർപേർസൺ റജ്ന  കുറുക്കാംപൊയിൽ , കാരുണ്യതീരം പിടിഎ പ്രസിഡണ്ട് ജയപ്രകാശ്, നവാസ്, നബീൽ, റിഷാൻ, സലീം മോയത്ത്, രവീന്ദ്രൻ , മുഹമ്മദ് മുന , കെ കെ വിനോദ് കുമാർ , കെ എം സുബൈർ, റസീന എം. എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രോഗ്രാം ഓഫിസർ ഷാഹിദ്. കെ ക്യാമ്പ് വിശദീകരിച്ചു. ചടങ്ങിന് നൂറ സെനബ് നന്ദി പറഞ്ഞു. ഉൽഘാടന  ചടങ്ങിന് മുമ്പ് പൂനൂർ ടൗണിൽ  വിളംബര ജാഥ നടത്തി.
Previous Post Next Post
3/TECH/col-right