കൊണ്ടോട്ടി:അടുത്ത വർഷത്തെ ഹജ്ജ് അപേക്ഷ സമർപ്പണം ജനുവരി ഒന്നിന് തുടങ്ങാനിരിക്കേ അപക്ഷകരുടെ പാസ്സ്പോർട്ട് 2023 ഡിസംബർ 31 വരെ കാലാവധിയുള്ളതായിരിക്കണം. ഹജ്ജ് അപേക്ഷാ സമർപ്പണത്തിന്റെ ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല.
മുൻ വർഷങ്ങളിലെല്ലാം ഈ സമയത്ത് അപേക്ഷാ സമർപ്പണം ആഴ്ചകൾ പിന്നിട്ടിരുന്നു. അപേക്ഷാ സമർപ്പണം വൈകിയത് കാരണം ചുരുങ്ങിയ കാലയളവിലേക്ക് മാത്രമേ അപേക്ഷ സ്വീകരിക്കൽ ഉണ്ടായിരിക്കുകയുള്ളൂവെന്ന് വ്യക്തമാണ്. ഈ വർഷവും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിന്ന് തന്നെയായിരിക്കും കൂടുതൽ കേരളത്തിൽ നിന്ന് തന്നെയായിരിക്കും കൂടുതൽ അപേക്ഷകരും അവസരം ലഭിക്കുന്നവരും ഉണ്ടാകുകയെന്ന് വ്യക്തമാണ്.
പ്രായപരിധി നിബന്ധനയും ഹജ്ജ് യാത്രാചെലവും കാരണം കഴിഞ്ഞ വർഷം മറ്റു സംസ്ഥാനങ്ങളിൽ അപേക്ഷകർ കുറവായിരുന്നു. ഇത് കേരളത്തിൽ നിന്ന് കൂടുതൽ പേർക്ക് അവസരം ലഭിക്കാൻ കാരണമായി.
Tags:
KERALA