എളേറ്റിൽ:ചെറിയ പ്രായത്തിനിടയിൽ തന്നെ ഒരു പുരുഷായുസ് കൊണ്ട് ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു തീർത്ത ധിഷണാശാലിയായ വ്യക്തിത്വമായിരുന്നു നിര്യാതനായ എൻ.പി.മുഹമ്മദ് എന്ന് അഡ്വ: പി.ടി.എ റഹീം എം.എൽ.എ പറഞ്ഞു. അശരണരെ ചേർത്തു പിടിക്കുന്ന എളേറ്റിൽ വാദിഹുസ്ന ,നരിക്കുനി അത്താണി, പന്നിക്കോട്ടൂരിലെ പിറ എന്നിവയും നരിക്കുനി നിംസ് ഹോസ്പിറ്റലും സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച എൻ.പി, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു. എളേറ്റിൽ വട്ടോളിയിൽ സംഘടിപ്പിച്ച അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്താർ മാസ്റ്റർ പന്നൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ രാഷ്ടീയ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കളായ കെ.ബാബു കൊടുവള്ളി, എൻ.സി ഹുസൈൻ മാസ്റ്റർ, പി.സുധാകരൻ, ഗിരീഷ് വലിയപറമ്പ, മുഹ്തസിൻ, അനിൽ കുമാർ, ഒ.പി.ഐ കോയ, സി.പോക്കർ മാസ്റ്റർ, അബദുള്ളക്കോയ തങ്ങൾ, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ നസീമ ജമാലുദ്ദീൻ, കരീം പുതുപ്പാടി, പോപ്പുലർ നാസർ,എം.എ ഗഫൂർ, തമ്മീസ് അഹമ്മദ്, മുട്ടത്താം കണ്ടി അബ്ദുറഹിമാൻ, മാളിയക്കൽ മുഹമ്മദ്, സത്യൻ, ഒ.പി.റഷീദ്, വഹാബ് മണ്ണിൽ കടവ് തുടങ്ങിയവർ സംസാരിച്ചു.
സക്കരിയ എളേറ്റിൽ സ്വാഗതവും എം.എസ് മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS