Trending

മുസ്ലിം ലീഗിൻ്റെ പ്രസക്തി അനുദിനം വർദ്ധിക്കുന്നു:വി.എം.ഉമ്മർ മാസ്റ്റർ.

എളേറ്റിൽ: മുസ് ലിം ലീഗിൻ്റെ പ്രസക്തി അനുദിനം വർദ്ധിച്ച് കൊണ്ടിരിക്കുകയാണെന്നും മുസ്ലിം ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്കെതിരെ വരുന്ന വെല്ലുവിളികളെ നേരിടാൻ മുസ്ലിം ലീഗ് മാത്രമേ ഉണ്ടായിട്ടുള്ളു എന്നും കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.എം ഉമ്മർ മാസ്റ്റർ പറഞ്ഞു. കിഴക്കോത്ത് ഒമ്പതാം വാർഡ് മുസ്ലിം ലീഗ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.എം ഖാലിദ് അധ്യക്ഷത വഹിച്ചു. എം എ ഗഫൂർ മാസ്റ്റർ, പി.ഡി നാസർ മാസ്റ്റർ, പാട്ടത്തിൽ അബൂബക്കർ ഹാജി.കെ.കെ ജബ്ബാർ മാസ്റ്റർ. താനിക്കൽ മുഹമ്മദ് ഹാജി, കെ.കെ.എച്ച് അബ്ദുറഹിമാൻ കുട്ടി, വി.പി അഷ്റഫ് എന്നിവർ പ്രസംഗിച്ചു.

കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി സി.ഹംസ (പ്രസിഡണ്ട്) കെ.കെ ബഷീർ.എം.കെ അബ്ദുള്ളക്കുട്ടി (വൈ. പ്രസിഡണ്ടുമാർ) സി.അബ്ദുസ്സലാം (ജന. സെ) വി.മുഹമ്മദലി, വി.അസ് ലം (സെക്രട്ടറിമാർ) മരക്കാർ വി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ അബ്ദുറഹിമാൻ എരേരക്കൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Previous Post Next Post
3/TECH/col-right