2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് CFC ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പൊയിൽതാഴം - നെല്ലോട്ട് കണ്ടി - ഇരുമ്പൻ കുറ്റിക്കൽ റോഡ് ഉത്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധീഖലി നിർവ്വഹിച്ചു.
പതിനാറാം വാർഡ് മെമ്പർ അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് വികസനകാര്യ സ്റ്റാൻ്റിoഗ് കമ്മറ്റി ചെയർമാൻ ടി. എം. രാധാകൃഷ്ണൻ മുഖ്യാതിഥിയായി.ബ്ലോക്ക് ഡിവിഷൻ മെമ്പർ ഷിൽന ഷിജു, മുൻ ബ്ലോക്ക് മെമ്പർ ആലിക്കുട്ടി മാസ്റ്റർ, ടി.കെ അബൂബക്കർ മാസ്റ്റർ, ചോലക്കര മുഹമ്മദ് മാസ്റ്റർ, ഹമീദ് മടവൂർ, അൻവർ ചക്കാലക്കൽ, മുനീർ മടവൂർ, അബ്ദുറഹിമാൻ ചോലക്കരത്താഴം സുബൈർ ചോലക്കര,സിദ്ധീഖലി രാംപൊയിൽ,യൂസഫലി മടവൂർ, സലീം മുട്ടാഞ്ചേരി, യൂസുഫ്, രവി, അസയിൻ, സിജിത്ത്, ഷാജി, രവീന്ദ്രൻ, മരക്കാർ, മുഹമ്മദ്, മുഹമ്മദ് ബാവ തുടങ്ങിയവർ പങ്കെടുത്തു.
Tags:
MADAVOOR