Trending

സാഹോദര്യത്തിന്റെ സന്ദേശവുമായി സൗഹൃദ സംഗമം.

കൊടുവള്ളി:വര്‍ഗ്ഗീയ ശക്തികള്‍ മതങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും, വിദ്വേഷവും പടര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മത സൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹ സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതി വേറിട്ടൊരു സൗഹൃദ സംഗമം. വാവാട് ഫ്രണ്ട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സംഗമത്തില്‍ വിവിധ മത-സാമുദായിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലുള്ളവർ ഒത്തുചേര്‍ന്നു.

ശബരിമല തീർത്ഥാടനത്തിന് പോകുന്ന അൻപതോളം പേർക്ക് സംഗമത്തിൽ യാത്രയപ്പ് നൽകി. സമൂഹസദ്യയും ഒരുക്കി നൽകി.കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് കെ.പി.അശോകൻ അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.എം.സുശിനി, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായഅഷ്റഫ് വാവാട്,പി. ചന്തു, പി.നാരായണൻ, ശ്രീധരൻ നായർ,എം.കെ. ചെറിയെക്കു, വി.രവീന്ദ്രൻ, കെ.സി.മുഹമ്മദ്, ഷിജുകുമാർ തുടങ്ങിയവർ സംസാരിച്ചു.

സെക്രട്ടറി പി.കെ.കലാം സ്വാഗതവും ട്രഷറർ എം.പി.മുരളി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right