താമരശ്ശേരി: താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയുടെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ പദ്ധതിയായ പ്രതിഭാ പോഷണ പരിപാടിയിൽ ഉൾപ്പെടുത്തി വിവിധ ക്ലാസുകളും ക്യാമ്പുകളും നടത്തുന്നതിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്.
പതിനെട്ട് സ്ക്കൂളുകളിൽ നിന്നുള്ള പ്രതിഭാധനരായ നാൽപ്പത്തിനാല് കുട്ടികളാണ് പഠന യാത്രയിൽ അംഗങ്ങളായത്. പൂക്കോട് വെറ്റിനറി സർവകലാശാല, അമ്പലവയൽ റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ, കാരാപ്പുഴ അണക്കെട്ട് എന്നീ കേന്ദ്രങ്ങളിലേക്കായിരുന്നു യാത്ര. ഗവേഷണ പഠനത്തിനും കരിയർ ഓറിയന്റേഷനും പ്രാധാന്യം നൽകുന്ന യാത്രയിൽ വിവിധ സെഷനിലായി ക്ലാസുകൾ ഉണ്ടായി.
ഡോ. ബിമൽ പി ബഷീർ, ഡോ. എം പ്രദീപ്, ഡോ. കെ സി ബിബിൻ, ഡോ. രജനി, ഡോ. സക്കറിയ ഇബ്രാഹിം, ഡോ. ജോർജ് ചാണ്ടി ഡോ. സൗമ്യ എന്നിവർ ക്ലാസുകൾ നൽകി.ജില്ല വിദ്യാഭ്യാസ ഓഫീസർ കെ ജി മനോഹരൻ, കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ, അധ്യാപകരായ എ വി മുഹമ്മദ്, കെ അബ്ദുൽ ലത്തീഫ്, എം സജ്ന എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION