Trending

എം കെ മുനീർ MLA ആശുപത്രിയിൽ.

കോഴിക്കോട്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡോ. എം.കെ മുനീർ എം.എല്‍.എയെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നുള്ള അസ്വസ്ഥതകളുമായാണ് അദ്ദേഹംചികിത്സ തേടിയത്.

പിന്നീട് രക്തസമ്മർദം കുറയുകയും ബ്ലഡ് ഷുഗർ വലിയ തോതിൽ വർധിക്കുകയും ചെയ്തതിനെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്രിയാറ്റിന്റെ അളവും കൂടിയിട്ടുണ്ട്.

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഭ്യർത്ഥിച്ചു.
Previous Post Next Post
3/TECH/col-right