മങ്ങാട് എ യു പി സ്കൂളിൽ LSS & USS പരിശീലനം 'ഉണർവ്വ് 2022-23' ആരംഭവും, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസും നടത്തി.മോട്ടിവേഷൻ ക്ലാസ്സിന് താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഗിഫ്റ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ നേതൃത്വം നൽകി.
പിടിഎ പ്രസിഡണ്ട് ചാലിൽ നൗഫലിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ഖൈറുന്നിസ റഹീം പരിപാടി ഉദ്ഘാടനം നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡൻറ് ഷാജി ടിപി, ഗ്രിജീഷ് മാസ്റ്റർ, ജബ്ബാർ മാസ്റ്റർ, ഉമ്മർ മാസ്റ്റർ ,നഫീസ ടീച്ചർ ജംഷിയ ടീച്ചർ, ഇർശാദ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.
ഹെഡ്മിസ്ട്രസ്സ് കെ എൻ ജമീല ടീച്ചർ സ്വാഗതവും, യു എസ് എസ് കോഡിനേറ്റർ ഷബീറലി മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
Tags:
EDUCATION