എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വനിതാ ലീഗിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് റജ്ന കുറക്കാൻ പോയി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പറും ജില്ലാ വനിതാ ലീഗിന്റെ ജനറൽ സെക്രട്ടറിയുമായിട്ടുള്ള പി.ടി.എം.ഷറഫുന്നിസ ടീച്ചർ ഉദ്ഘാടനം ചെയ്തു."തകരുന്ന യുവത്വം ഉണരേണ്ട മാതൃത്വം "എന്ന വിഷയത്തിൽ റഊഫ് മാസ്റ്റർ എളേറ്റിൽ ക്ലാസ്സ് എടുത്തു.
പാട്ടത്തിൽ അബൂബക്കർ ഹാജി, ഉനൈസത്ത്, സാജിദത്ത്, ഫാത്തിമ ടീച്ചർ, റംല മക്കാട്ടുപൊയിൽ വഹീദ തുടങ്ങിയവർ സംസാരിച്ചു.
Tags:
ELETTIL NEWS