എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂളിലെ കുട്ടികൾക്ക് ചിൽഡ്രൺസ് പാർക്കിലേക്ക് സീസോ സമ്മാനിച്ച് എളേറ്റിൽ മർച്ചൻ്റ്സ് അസോസിയേഷൻ.വ്യാപാരി വ്യവസായി ഏകോപന സമിതി എളേറ്റിൽ യൂണിറ്റ് പ്രസിഡണ്ട് ടി. പി അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡണ്ട് റജ്ന കുറുക്കാം പൊയിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം വി അനിൽകുമാർ, SMC ചെയർമാൻ വിനോദ് എളേറ്റിൽ, പ്രജിത, ഷംസുദ്ധീൻ എളേറ്റിൻ, നാസർ പോപ്പുലർ, ഷാജഹാൻ,സീനിയർ അസിസ്റ്റൻ്റ് എം.ടി.അബ്ദുൽ സലീം,NP മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:
ELETTIL NEWS