Trending

റിയാദ് വിമാനത്താവളത്തിലെ അന്താരാഷ്ട്ര സര്‍വീസുകള്‍ നാലാം ടെര്‍മിനലിലേക്ക് മാറ്റുന്നു.

റിയാദ് : റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ രണ്ടാം ടെര്‍മിനലിലെ സര്‍വീസുകള്‍ മൂന്ന്, നാലു ടെര്‍മിനലുകളിലേക്ക് മാറ്റുകയാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഡിസംബര്‍ നാലിന് ഉച്ച മുതലാണ് ടെര്‍മിനല്‍ മാറ്റം തുടങ്ങുന്നത്.

അബൂദാബി, ബഹ്‌റൈന്‍, ബെയ്‌റൂത്ത്, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനം നാലാം ടെര്‍മിനിലേക്ക് ഞായറാഴ്ച മാറും. ദുബായ്, കയ്‌റോ, ശറമുല്‍ശൈഖ്, ബുര്‍ജുല്‍ അറബ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഡിസംബര്‍ അഞ്ചിനാണ് നാലാം ടെര്‍മിനലിലേക്ക് മാറ്റുക.

ഇന്ത്യയടക്കം മറ്റു എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും ആറിന് ചൊവ്വാഴ്ചയാണ് നാലാം ടെര്‍മിനലിലേക്ക് മാറുന്നത്.
മൂന്നാം ടെര്‍മിനലിലുള്ള അദീല്‍ സര്‍വീസുകള്‍ ഏഴിന് ബുധനാഴ്ചയും നാസ് എയര്‍ സര്‍വീസുകളും സ്‌കെയ് ടീം സര്‍വീസുകളും എട്ടിന് വ്യാഴാഴ്ചയും മൂന്നാം ടെര്‍മിനലിലേക്ക് മാറും.
Previous Post Next Post
3/TECH/col-right