പൂനൂർ: മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും, പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻറ്സ് പോലീസ് കേഡറ്റ് പദ്ധതിയുടെയും ആഭിമുഖ്യത്തിൽ ലോക എയിഡ്സ്ദിനം ആചരിച്ചു.
ബോധവൽക്കരണ റാലി പ്രിൻസിപ്പാൾ ടി.ജെ പുഷ്പവല്ലി ഫ്ലാഗ് ഓഫ് ചെയ്തു. സീനിയർ അസിസ്റ്റൻറ് എ.വി. മുഹമ്മദ് അധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് പൂങ്കാവനം എയിഡ്സ്ദിന സന്ദേശം നല്കി. കേഡറ്റുകളെ ബാഡ്ജണിയിച്ചു.
ഡോ. സി.പി ബിന്ദു, കെ.അബ്ദുസലീം എന്നിവർ സംസാരിച്ചു. സി.പി.ഒ ജാഫർ സാദിഖ് എ.പി. സ്വാഗതവും എൻ ദിൽന നന്ദിയും പറഞ്ഞു.
Tags:
POONOOR