കൊടുവള്ളി : കൊടുവള്ളി പനക്കോട് തെക്കെ വേങ്ങാതറമ്മല്‍ ടിവി ആലിക്കുട്ടി മാസ്റ്റര്‍ (84) നിര്യാതനായി.പനക്കോട് മഹല്ല് കമ്മിറ്റിയുടെ ദീര്‍ഘകാലത്തെ മുന്‍ പ്രസിഡന്‍റായിരുന്നു.
ഭാര്യ: ബീപാത്തു. മക്കള്‍ അഹമ്മദ് സലീം ടിവി (ദുബായ്),അഹമ്മദ് ഷാഫി (ദയ മെഡിക്കല്‍സ് താമരശ്ശേരി),റംല.
മരുമക്കള്‍: സീന,പനച്ചിപറമ്പില്‍ മുഹമ്മദലി,ആരിഫ.
ജംഇയതുല്‍ ഇഖ്വാന്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ സ്ഥാപക മെമ്പറും ആജീവനാന്ത കമ്മിറ്റി അംഗവുമായിരുന്നു.മുസ്ലിം ലീഗിന്‍റ മുന്‍ പഞ്ചായത്,മണ്ഡലം ഭാരവാഹി,സീനിയര്‍ സിറ്റിസണ്‍ കൊടുവള്ളി മുന്‍ പ്രസിഡന്‍റ്,മുന്‍ കര്‍ഷക സംഘം പ്രസിഡന്‍റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.രാരോത്ത് സ്കൂള്‍ മുന്‍ ഹെഡ്മാസ്റ്ററാണ്.പുത്തൂര്‍,വെട്ടിഒഴിഞ്ഞതോട്ടം,വാവാട്,വലിയപറമ്പ എന്നീ സ്കൂളുകളിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
മയ്യിത് നിസ്കാരം ഇന്ന് രാത്രി 8.30 ന് പനക്കോട് ജുമാമസ്ജിദില്‍.
Tags:
OBITUARY